28 December Saturday

സർഗാലയയുടെ മുറ്റത്ത് വൈവിധ്യങ്ങളുടെ വിസ്‌മയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

സർഗാലയയുടെ മുറ്റത്ത് 15 രാഷ്ട്രങ്ങളിലെ കലാകാരന്മാർ അവരുടെ പതാകകളുമായി അണിനിരന്നപ്പോൾ

സ്വന്തം ലേഖകൻ
പയ്യോളി                      
ലോകരാജ്യങ്ങളിലെ പ്രശസ്തരായ കലാകാരന്മാർ സർഗാലയയുടെ മുറ്റത്ത്. 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പതാകകൾക്ക് താഴെ കലാകാരന്മാർ അണിനിരന്നപ്പോൾ മനുഷ്യവംശത്തിന്റെ അനുഭവങ്ങളെയും ഭാവനകളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ചേർത്തുനിർത്തുന്ന ഇടമായി സർഗാലയ മാറി. 15 രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ അവരുടെ തനിമയാർന്ന ഉൽപ്പന്നങ്ങളുമായി പ്രദർശന നഗരിയെ സമ്പന്നമാക്കുന്നുണ്ട്. ഓരോരുത്തരും അവരുടെ വേഷഭൂഷാദികളാലുള്ള വർണവിസ്മയവും പാരമ്പര്യ ഉൽപ്പന്നങ്ങളുംകൊണ്ട് സന്ദർശകരെ വിസ്മയത്തിന്റെ പരകോടിയിലെത്തിക്കുകയാണ്. ജനുവരി ആറിന് അവസാനിക്കുന്ന സർഗോത്സവം കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top