കോഴിക്കോട്
ഓൺലൈൻ ആപ്പ് ഉപയോഗിച്ച് ജില്ലയിലും മദ്യവിതരണത്തിന് തുടക്കമായി. ബിവറേജിന്റെ പതിനൊന്ന് ഔട്ട്‌ലറ്റുകൾ, കൺസ്യൂമർ ഫെഡിന്റെ മൂന്ന് കേന്ദ്രങ്ങൾ, ബാറുകൾ, ബിയർ–-വൈൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയായിരുന്നു ഓൺലൈൻ മദ്യവിൽപ്പന. മൂന്ന് ലിറ്റർ മദ്യമാണ് ഒരാൾക്ക് ലഭിച്ചിരുന്നത്.
സ്‌കാനർ പണിമുടക്കിയതിനാൽ അൽപ്പനേരം വിതരണം തടസപ്പെട്ടു.
സ്വകാര്യ ബാറുകൾ ഉൾപ്പെടെ ജില്ലയിലെ 51 കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. സാമൂഹ്യ അകലം പാലിക്കുന്നതിനായി മിക്ക യൂണിറ്റുകളിലും പൊലീസിന് ഇടപെടേണ്ടി വന്നു. ടോക്കൺ പ്രാകാരം മദ്യം വാങ്ങുന്നതിനായി ഫൈവ്‌സ്‌റ്റാർ ഹോട്ടൽ ലഭിച്ച ഉപഭോക്താക്കൾക്ക് ഇഷ്‌ട ബ്രാൻഡ് ലഭിക്കാത്തത് പരാതിക്കിടയാക്കി.
ഇവിടെ ഉയർന്ന വിലയുള്ള ബ്രാൻഡ് ആയിരുന്നു സ്‌റ്റോക്കുണ്ടായിരുന്നത്.
ഉപഭോക്താക്കൾക്ക് തന്നെ മദ്യശാല തെരഞ്ഞെടുക്കാനുള്ള അവസരമില്ലാത്തതാണ് ഇവിടെ വിനയായത്.
ചില ബാറുകളിൽ മദ്യം ആവശ്യത്തിന് സ്‌റ്റോക്കില്ലാത്തതും ഉപഭോക്താക്കളെ കുഴക്കി.
ഒടുവിൽ സ്‌റ്റോക്കനുസരിച്ച് ക്യൂവിൽ നിൽക്കുന്നവർക്ക് സ്വന്തം നിലയിൽ ടോക്കൺ നൽകിയാണ് പ്രശ്‌നം പരിഹരിച്ചത്.
ബിവറേജ് ഔട്ട്‌ലറ്റിൽ ആളുകൾ നിശ്‌ചിത അകലത്തിൽ ക്യൂ നിൽക്കുന്നതിനായി അടയാളമിട്ടിരുന്നു. നിലവിലുള്ള പരാതി അടുത്ത ഘട്ടത്തിൽ പരിഹരിച്ച് മദ്യവിതരണം കൂടുതൽ സുതാര്യമാക്കുമെന്ന് കെഎസ്‌ബിസി വെയർഹൗസ് കോഴിക്കോട് മാനേജർ അജി ശ്രീധർ പറഞ്ഞു. കൂടെ ബീവറേജസ് കോർപറേഷന്റെ ജില്ലയിലെ ഔട്ട്‌ലെറ്റുകളിൽ ആദ്യദിവസം 1,4678440 രൂപയുടെ വരുമാനമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..