19 September Thursday

ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തണം: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

മലബാർ റിവർ ഫെസ്റ്റ് പത്താമത് എഡിഷൻ സമാപന ചടങ്ങ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി
സംസ്ഥാനത്തെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കണമെന്നും കയാക്കിങ് ചാമ്പ്യൻഷിപ്പ് പോലെയുള്ള അന്താരാഷ്ട്ര മത്സരങ്ങൾ നമ്മുടെ വിനോദസഞ്ചാരത്തിന്റെ പ്രസക്തി ലോകമെങ്ങും എത്തിക്കാൻ സഹായിക്കുമെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. 
പുല്ലൂരാംപാറ ഇലന്തുകടവിൽ 10–-ാമത് മലബാർ റിവർ ഫെസ്റ്റിവൽ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ജില്ലയിലെ ആദ്യ പൊതുപരിപാടിയായിരുന്നു പുഴയുത്സവ സമാപന ചടങ്ങ്. സംസ്ഥാനത്തെ പരമ്പരാഗത കാർഷിക മേഖല വഴിമാറി സ്വാഭാവികമായും ടൂറിസം മേഖല ശക്തിപ്പെട്ടുവരികയാണ്. പൊതുഇടങ്ങളിൽ പാലിക്കേണ്ട ശുചിത്വമുൾപ്പെടെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ നിരവധി ഘടകങ്ങൾ നാം സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. റാപ്പിഡ് രാജ, റാപ്പിഡ് റാണി പട്ടങ്ങൾ ന്യൂസിലൻഡ് കയാക്കർ മനു വിങ്ക് വാക്കർനാഗൽ, ജർമൻ കയാക്കർ മറിസാ കൗപ്‌ എന്നിവർക്ക്‌ മന്ത്രി സമ്മാനിച്ചു.
മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, കൂടരഞ്ഞി  പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, കെ ഡി ആന്റണി, മെഴ്സി പുളിക്കാട്ട്, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top