18 November Monday

വിലക്കുറവിൽ ക്യാൻസർ മരുന്നുകൾ: 
കാരുണ്യ സ്‌പർശം ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
കോഴിക്കോട്‌
വിലക്കുറവിൽ ക്യാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന കൗണ്ടർ വ്യാഴം മുതൽ ഗവ. മെഡിക്കൽ കോളേജിൽ ആരംഭിക്കും. പ്രധാന പ്രവേശന കവാടത്തിന്‌ സമീപത്തെ കാരുണ്യ കമ്യൂണിറ്റി സെന്ററിലാണ്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ.  ‘കാരുണ്യ സ്‌പർശം’ പദ്ധതിയിലെ ‘സീറോ പ്രോഫിറ്റ്‌ ഹൈ വാല്യൂ ആന്റി ക്യാൻസർ മെഡിസിൻ കൗണ്ടറാ'യാണ്‌ ഇത്‌ പ്രവർത്തിക്കുക. 
സർക്കാറിന്റെ നൂറ്‌ ദിന കർമപരിപാടിയുടെ ഭാഗമായാണ്‌ ക്യാൻസർ രോഗികൾക്കുള്ള മരുന്നുകൾ വില കുറച്ച്‌ നൽകുന്നത്‌. മെഡിക്കൽ സർവീസസ്‌ കോർപറേഷന്റെ നൂതന സംരംഭമായ കാരുണ്യ പ്ലസ്‌ കമ്യൂണിറ്റി ഫാർമസിയുടെ ഭാഗമായാണ്‌ സീറോ പ്രോഫിറ്റ്‌ ഹൈ വാല്യൂ ആന്റി ക്യാൻസർ മെഡിസിൻ കൗണ്ടർ ആരംഭിച്ചത്‌. ഉയർന്ന വിലയുള്ള കമ്യൂണിറ്റി മരുന്നുകൾ ഏറ്റവും വിലക്കുറവിൽ ഈ കൗണ്ടറിൽ ലഭിക്കും. 
ഉദ്‌ഘാടനം ഓൺലൈനിൽ 
‘സീറോ പ്രോഫിറ്റ്‌ ഹൈ വാല്യൂ ആന്റി ക്യാൻസർ മെഡിസിൻ കൗണ്ടറുകൾ’ സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയാവും. പകൽ 3.30ന്‌ ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ്‌, എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top