18 November Monday

അക്ഷരമുറ്റത്ത്‌ പുതുമകളുടെ അറിവാഘോഷം

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

1) ചെണ്ടയോ, മദ്ദളമോ? കൺഫ്യഷനായല്ലോ... ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിൽ എൽപി വിഭാഗം മത്സരത്തിനിടെ സ്ക്രീനിൽ വാദ്യോപകരണത്തിന്റെ ചിത്രം തെളിഞ്ഞപ്പോൾ 2) ശ്ശൊ! ഇവിടേം കണക്ക്. മത്സരത്തിനിടെ കുഴപ്പിക്കുന്ന കണക്ക് ചോദ്യമായി എത്തിയപ്പോൾ. 3) ചോദ്യം സൂപ്പറാണ്, ഉത്തരമാണ് കടുപ്പം 4) കറക്കി കുത്തീട്ടുണ്ട്. എന്താവുമോ എന്തോ? 5) മരണമാസ്സാണ് എന്റെ ഗസ് 6) എന്നെക്കൊണ്ട് ഞാൻ തോറ്റു! ചിരിയും ചിന്തയുമായി അറിവിന്റെ മാറ്റുരച്ച്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് സബ്ജില്ലാ മത്സരങ്ങൾ. കാരപ്പറമ്പ് ഗവ. എച്ച

കോഴിക്കോട്‌
അറിവാഘോഷത്തിന്റെ പുതുമകൾ നിറച്ച്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2024 ഉപജില്ലാ മത്സരം. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുപുറമെ ഒന്നാമതെത്തുന്ന സ്കൂളുകൾക്കും പ്രത്യേക പുരസ്കാരവുമായാണ്‌ 13ാം സീസണിൽ ഉപജില്ലാതലം അരങ്ങേറിയത്‌. ജില്ലകളിൽ 17 ഉപജില്ലകളിലായി മൂവായിരത്തിലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ വിഭാഗത്തിലും ആദ്യ രണ്ടു സ്ഥാനക്കാരാണ്‌ ജില്ലാ തലത്തിലേക്ക്‌ യോഗ്യത നേടിയത്‌.
ഉപജില്ലാ വിജയികൾക്ക്‌ ഓരോ വിഭാഗത്തിലും ആയിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനക്കാർക്ക്‌ 500 രൂപയും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. പല ഉപജില്ലകളിലും രക്ഷിതാക്കൾക്കായും മത്സരമുണ്ടായി.
എഴുത്തുകാർ, കലാ സാംസ്‌കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ മത്സരങ്ങൾ ഉദ്‌ഘാടനംചെയ്‌തു. ഫറോക്കിൽ പി കെ പാറക്കടവ്‌, ബാലുശേരിയിൽ സുധി കോഴിക്കോട്‌, പേരാമ്പ്രയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, ചേവായൂരിൽ ദേവരാജ്‌, ചോമ്പാലയിൽ ഡോ. കെ വി സജയ്‌, വടകരയിൽ ഡോ. സോമൻ കടലൂർ തുടങ്ങിയവർ മത്സരം ഉദ്‌ഘാടനംചെയ്‌തു. കൊടുവള്ളിയിൽ ഗിരീഷ്‌ പി സി പാലം, കൊയിലാണ്ടിയിൽ പ്രൊഫ. കാവുംവട്ടം വാസുദേവൻ, കോഴിക്കോട്‌ സിറ്റിയിൽ ഡോ. പി ജെ വിൻസെന്റ്‌, റൂറൽ ഉപജില്ലയിൽ ഡോ. അമ്പിളി ശ്രീനിവാസ്‌, കുന്നമംഗലത്ത്‌ ഷിബു മുത്താട്ട്‌, കുന്നുമ്മലിൽ ശ്രീജിത്ത്‌ കൈവേലി, മേലടിയിൽ കെ എൻ സജീഷ്‌ നാരായണൻ, മുക്കത്ത്‌ ജോഷി ബെനഡിക്ട്‌, നാദാപുരത്ത്‌ സജീവൻ മൊകേരി, തോടന്നൂരിൽ പി ഹരീന്ദ്രനാഥ്‌, താമരശേരിയിൽ താമരശേരി പ്രിൻസിപ്പൽ എസ്ഐ ആർ സി ബിജുഎന്നിവർ ഉദ്‌ഘാടകരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top