22 December Sunday

അഴിയൂരിൽനിന്ന്‌ ഏറ്റുവാങ്ങി വീട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

മന്ത്രി കെ ബി ഗണേഷ് കുമാർ അർജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിക്കുന്നു. എം എൽ എ മാരായ കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ തുടങ്ങിയവർ സമീപം

കോഴിക്കോട്
ഷിരൂരിൽനിന്ന്‌ ആംബുലൻസിൽ കൊണ്ടുവന്ന അർജുന്റെ മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ അതിർത്തിയായ അഴിയൂരിൽ‌വച്ച്‌ മന്ത്രി എ കെ ശശീന്ദ്രൻ ഏറ്റുവാങ്ങി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, കലക്ടർ സ്‌നേഹിൽ കുമാർ സിങ് എന്നിവരും അഴിയൂരിലെത്തിയിരുന്നു. മന്ത്രി കെ ബി ഗണേഷ് കുമാർ കണ്ണാടിക്കലിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. 
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, എ കെ എം അഷ്റഫ്,   മേയർ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ  കാനത്തിൽ ജമീല, ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ്, അഹമ്മദ് ദേവർകോവിൽ, ടി സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ​ഗവാസ്, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ,  സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പ്രേംകുമാർ, ടി വി നിർമലൻ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ, ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി  പി കെ ഫിറോസ്, ബിജെപി നേതാക്കളായ പ്രകാശ് ബാബു, എം ടി രമേശ്, വി കെ സജീവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top