22 December Sunday

ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ലോറിയിൽ പടർന്ന തീ അണയ്‌ക്കാനുള്ള ശ്രമം

താമരശേരി
ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു. ചുരം ആറാം വളവിന് സമീപം ശനി രാവിലെയായിരുന്നു അപകടം. അരീക്കോട്‌നിന്ന്‌ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്.
മുക്കത്തുനിന്നും കൽപ്പറ്റയിൽനിന്നും ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top