21 December Saturday

പുഷ്‌പന്‌ അന്ത്യാഭിവാദനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

പുഷ്പന്റെ മൃതശരീരം മുദ്രാവാക്യം വിളികളോടെ കോഴിക്കോട് യൂത്ത് സെന്ററിലേക്ക് കൊണ്ടുവരുന്നു

 പോരാളിക്ക് വിട നൽകാൻ ആയിരങ്ങൾ

കോഴിക്കോട്‌ 
പുഷ്‌പന്റെ മരണ വിവരമറിഞ്ഞയുടൻ സിപിഐ എം, ഡിവൈഎഫ്‌ഐ നേതാക്കൾ കോഴിക്കോട്‌ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലെത്തി. സ്‌പീക്കർ എ എൻ ഷംസീർ, സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി മോഹനൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ എന്നിവർ അന്ത്യാഭിവാദനം നേർന്നു. പി ജയരാജൻ, സി കെ ശശീന്ദ്രൻ, കെ കെ ലതിക, എ പ്രദീപ്‌കുമാർ, എം സുരേന്ദ്രൻ, കെ എം സച്ചിൻദേവ്‌ എംഎൽഎ, കെ കെ ദിനേശൻ, എം ഗിരീഷ്‌, കെ ടി കുഞ്ഞിക്കണ്ണൻ, ഇ പ്രേംകുമാർ, ബാബു പറശ്ശേരി, കെ ദാമോദരൻ, ഡിവൈഎഫ്‌ഐ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ്‌, സെക്രട്ടറി പി സി ഷൈജു, കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി, പി നിഖിൽ, എൽ രമേശൻ, പി കെ പ്രേമനാഥ്, കാനത്തിൽ ജീമല എംഎൽഎ, അഹമ്മദ്‌ ദേവർ കോവിൽ എംഎൽഎ ടി കെ സുമേഷ്‌ എന്നിവർ ആശുപത്രിയിലെത്തി. പുഷ്‌പന്റെ സഹോദരന്മാരായ രാജൻ, പ്രകാശൻ, സിപിഐ എം ചൊക്ലി ലോക്കൽ കമ്മിറ്റി അംഗം ടി സജീഷ്‌ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. 
ആരോഗ്യനില മോശമായതിനെ തുടർന്ന്‌ ആഗസ്‌ത്‌ രണ്ടിനാണ്‌ പുഷ്‌പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കളെല്ലാം ചികിത്സയിലിരിക്കെ പുഷ്‌പനെ സന്ദർശിച്ചിരുന്നു.
കോഴിക്കോട്
ധീരരക്തസാക്ഷി പുഷ്പന് കോഴിക്കോടിന്റെ ഹൃദയാഞ്ജലി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത്‌ സെന്ററിൽ പൊതുദർശനത്തിനുവച്ച പുഷ്പന്റെ മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.  കൂത്തുപറമ്പിലെ ഉജ്വല സമരത്തിന്‌ ജീവനും ജീവിതവും നൽകിയ  പുഷ്‌പനെ കാണാൻ രാത്രിയിലും നൂറുകണക്കിന് യുവജനങ്ങളും വിദ്യാർഥികളുമെത്തി. ജനനേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന സംഘടനാ നേതാക്കൾ എന്നിവരെല്ലാം ആദരാഞ്ജലി നേർന്നു.
നിരവധി സംഘടനകൾക്കായി പുഷ്പചക്രവുമർപ്പിച്ചു.  പുഷ്പന്റെ ചേതനയറ്റ ശരീരം സന്ധ്യക്കാണ് യൂത്ത്‌ സെന്ററിലെത്തിച്ചത്. മലപ്പുറം, വയനാട് ജില്ലകളിൽനിന്ന്‌ നിരവധി പ്രവർത്തകരെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top