22 December Sunday

എൽഡിഎഫ് മേഖലാ കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

എൽഡിഎഫ് കൂമ്പാറ മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ പി സന്തോഷ്‌കുമാർ എംപി ഉദ്ഘാടനം ചെയ്യുന്നു

 

മുക്കം
വയനാട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയകാഹളമായി തിരുവമ്പാടി മണ്ഡലത്തിലെ മേഖലാ കൺവൻഷനുകൾ പുരോഗമി ക്കുന്നു. കോൺഗ്രസ് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി വൻജനസഞ്ചയമാണ്  കൺവൻഷനുകളിൽ പങ്കെടുക്കുന്നത്. 
പന്നിക്കോട് മേഖലാ കൺവൻഷൻ പന്നിക്കോട് എയുപി സ്കൂൾ ഗ്രൗണ്ടിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. വി കെ അബൂബക്കർ അധ്യക്ഷനായി.  മുന്നണി നേതാക്കളായ വി കുഞ്ഞാലി, ടി എം ജോസഫ്,  സുരേഷ് കുമാർ, ജോണി ഇടശേരി, മുഹമ്മദ് പുളിക്കൽ, വി എ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സന്തോഷ് സെബാസ്‌റ്റ്യൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി കെ അബൂബക്കർ (ചെയർമാൻ), ബിനോയ് ടി ലൂക്കോസ് (കൺവീനർ). 
     കൂമ്പാറ മേഖലാ കൺവൻഷൻ പി സന്തോഷ്‌ കുമാർ എംപി ഉദ്ഘാടനംചെയ്തു.  ഒ എ സോമൻ അധ്യക്ഷനായി. മുന്നണി നേതാക്കളായ  ഇ രമേശ് ബാബു, വിൽ‌സൺ പുല്ലുവേലി, പ്രിൻസ്, കെ ടി ബിനു, മേരി തങ്കച്ചൻ, കെ ഷാജി കുമാർ,  അബ്‌ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. ജോൺസൻ കുളത്തിങ്കൽ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ജോൺസൻ കുളത്തിങ്കൽ (ചെയർമാൻ), ഒ എ സോമൻ (കൺവീനർ), ബേബി തടത്തിൽ (സെക്രട്ടറി). കണ്ണോത്ത് മേഖലാ കണ്‍വന്‍ഷന്‍ സിപിഐ എം ഏരിയാ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനംചെയ്തു. എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് പി പി ജോയി അധ്യക്ഷനായി. പി കെ  കണ്ണന്‍, റോയി മുരിക്കോലി, എം എസ് ഷെജിൻ  എന്നിവർ സംസാരിച്ചു.  കെ എം ജോസഫ്  സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: പി പി ജോയി (ചെയര്‍മാന്‍), കെ എം ജോസഫ് (കണ്‍വീനര്‍), ജോണി താഴത്ത് വീട്ടില്‍ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top