22 December Sunday

കോൺഗ്രസിന്‌ ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനാവുന്നില്ല: ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

എൽഡിഎഫ് പന്നിക്കോട്‌ മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം
ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ പാസാക്കാൻ പാർലമെന്റിൽ അനുകൂലമായ നിലപാടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ആരാണ് ശത്രു, ആരാണ് മിത്രം എന്ന് തിരിച്ചറിയാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് പന്നിക്കാട് മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി പി.
     കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ശത്രുതാപരമായ നിലപാടിനെതിരെ ഒന്നിച്ചു നിൽക്കാൻപോലും കോൺഗ്രസ് തയ്യാറാകുന്നില്ല. വർഷങ്ങളായി കോട്ടയത്തുള്ള റബർ ബോർഡ് ആസ്ഥാനം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ കേന്ദ്രം ശ്രമിക്കുകയാണ്‌.  ഇത്തരം ബോർഡുകളിൽ സംസ്ഥാനത്തിന് അർഹമായ സ്ഥാനം ലഭിക്കുന്നില്ല. ഇക്കാര്യത്തിലും കോൺഗ്രസ് മൗനം പാലിക്കുകയാണ്. ഇതിനെതിരായ ജനവിധി ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വി കെ അബൂബക്കർ അധ്യക്ഷനായി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top