വടകര
മണിയൂർ പഞ്ചായത്തിന്റെ സാംസ്കാരിക ഉത്സവമായ മണിയൂർ ഫെസ്റ്റിന് ഞായറാഴ്‌ച തിരശ്ശീല വീഴും. കുന്നത്തുകര തുറശ്ശേരിമുക്കിൽ രണ്ടുദിവസങ്ങളിലായി വിവിധ പരിപാടികൾ അരങ്ങേറി. ഞായറാഴ്‌ച കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികളും നിർമൽ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന ആനന്ദരാവും അരങ്ങേറും. ഫെസ്റ്റ് വിനോദ് കോവൂർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷനായി. സിനിമാതാരം സരയു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ വി റീന, ശ്രീജ പുല്ലരൂൽ, കെ ടി രാഘവൻ, എം ജയപ്രഭ, കെ ശശിധരൻ, പി രജനി എന്നിവർ സംസാരിച്ചു. കെ അൻസാർ സ്വാഗതവും പ്രമോദ് മൂഴിക്കൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..