29 December Sunday

പുതുവർഷത്തെ വരവേൽക്കാൻ 
വർണക്കാഴ്ചയൊരുക്കി തോണിക്കടവ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

 

ബാലുശേരി
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി വിനോദസഞ്ചാരകേന്ദ്രമായ തോണിക്കടവ്. ദീപാലംകൃതമായ തോണിക്കടവിലേക്ക് സഞ്ചാരികളുടെ തിരക്കേറുകയാണ്.  ക്രിസ്‌മസ്–- പുതുവത്സരാഘോഷത്തിന്റെ ഭാഗമായി  ടൂറിസം മാനേജ്മെന്റ്‌ കമ്മറ്റി നേതൃത്വത്തിൽ ലൈറ്റ് ഫെസ്റ്റും തുടങ്ങി. തോണിക്കടവിലെ വാച്ച് ടവറും, സമീപത്തെ മരങ്ങളും നടപ്പാതയുടെ വശങ്ങളുമെല്ലാം ദീപാലംകൃതമാണ്. ജനുവരി മൂന്ന് വരെ ലൈറ്റ് ഫെസ്റ്റ് തുടരും. എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കിയിരുന്നു. 
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ തോണിക്കടവിൽ നിത്യേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നുണ്ട്. കക്കയം മലനിരകളുടെ കാഴ്ചയും റിസർവോയറിലെ കാഴ്ചയും സഞ്ചാരികളുടെ മനം കവരും. വാച്ച് ടവറിൽ കയറിയാലുള്ള കാഴ്ചയും മനോഹരമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top