22 November Friday

പി എം താജ് അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗവും ചേർന്ന് നടത്തിയ 
പി എം താജ് അനുസ്മരണം മുൻ വൈസ് ചാൻസലർ കെ ജി പൗലോസ് ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട് 
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാള വിഭാഗവുംചേർന്ന് പി എം താജ് അനുസ്മരണം സംഘടിപ്പിച്ചു. ഡോ. കെ ജി പൗലോസ് ഉദ്ഘാടനംചെയ്തു. നവോത്ഥാന നാടകങ്ങളാണ് കേരളത്തിന് പുരോ​ഗമനച്ഛായ നൽകിയതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നാടകങ്ങൾ പ്രയോജനപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. അനുസ്മരണത്തിന്റെ ഭാ​ഗമായി പുസ്തക പ്രകാശനം, നാടകാവതരണം, സെമിനാർ എന്നിവ നടന്നു.  
അലക്സ് വള്ളിക്കുന്നം രചിച്ച ‘ജോസ് ചിറമ്മൽ ഒരു സ്ഫുടതാരകം’ പുസ്തകം ഡോ. കെ ജി പൗലോസ് പ്രിൻസിപ്പൽ ഡോ. പി പ്രിയക്ക് നൽകി പ്രകാശിപ്പിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അധ്യക്ഷനായി. വിത്സൺ സാമുവൽ, ഡോ. പി വി സജീവ്, എ കെ രമേശ്, അലക്സ് വള്ളിക്കുന്നം എന്നിവർ സംസാരിച്ചു. മലയാള വിഭാ​ഗം മേധാവി ഡോ. കെ പി രവി സ്വാ​ഗതവും ഭാഷാ ഇൻ‌സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. 
അലക്സ് വള്ളിക്കുന്നന്റെ ഏകപാത്ര നാടകം  ‘കണക്കു നാറാപിള്ള’ അരങ്ങേറി. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ഇ പി രാജ​ഗോപാലന്‍, ചലച്ചിത്ര പ്രവർത്തകൻ ടി എന്‍ കുമാര​ദാസ്, രേണു രാമനാഥ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top