കുന്നമംഗലം
ചെട്ടിക്കടവ് -പരിയങ്ങാട് റോഡിൽ പാറമ്മൽ ഭാഗത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ച ഓവുചാലിലൂടെ വെള്ളം ഒഴുകിപ്പോകുന്നില്ലെന്നും വെള്ളം കെട്ടിക്കിടന്ന് ചെളി നിറഞ്ഞിരിക്കുകയാണെന്നുമുള്ള വാർത്തക്കെതിരെ ജനങ്ങളിൽ പ്രതിഷേധം.
മുമ്പ് എടുത്ത ഫോട്ടോ വച്ചാണ് മാതൃഭൂമി ലേഖകൻ വ്യാജ വാർത്ത നിർമിച്ചതെന്ന് പ്രദേശത്തുകാർ പറയുന്നു. കാൽനടപോലും ദുഷ്കരമായിരുന്ന പൊതുമരാമത്ത് റോഡ് മൂന്ന് കോടി രൂപയിൽ നവീകരിച്ചത് അടുത്ത കാലത്താണ്. നാട്ടുകാർ ഇരുവശങ്ങളിലും ഭൂമി സൗജന്യമായി വിട്ടു നൽകിയാണ് റോഡ് വീതികൂട്ടി റീ ടാറിങ് നടത്തി മനോഹരമാക്കിയത്. കാലാകാലങ്ങളായി വെള്ളക്കെട്ട് നിറഞ്ഞ പ്രദേശമായിരുന്നു. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനനുസരിച്ച് ഓവുചാൽ നിർമിച്ചതോടെയാണ് പ്രശ്നപരിഹാരമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..