22 December Sunday

ബസോടാൻ ജനങ്ങൾ റോഡ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കോട്ടക്കുന്ന് റോഡ് ഗതാഗത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രബോധിനിയിൽ നടന്ന ജനകീയ റോഡ് ഉപരോധസമരം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്യുന്നു

കടലുണ്ടി 
കോട്ടക്കുന്ന് -കാൽവരി ഹിൽസ് പ്രദേശത്തെ ബസ് യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, കോട്ടക്കുന്ന് വഴിയുള്ള റൂട്ട് മാറ്റി ഓടുന്നതിനെതിരെ കർശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടക്കുന്ന് റോഡ് ഗതാഗത സംരക്ഷണ സമിതി പ്രബോധിയിൽ റോഡ് ഉപരോധിച്ചു. ധർണ പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനംചെയ്തു. പി ഹാറുൺ അധ്യക്ഷനായി. ഹബീഷ് മാമ്പയിൽ, കൊല്ലച്ചാട്ടിൽ ഗോപാലകൃഷ്ണൻ, ബൈജു, സിസ്റ്റർ ജെയിൻ, പഞ്ചായത്ത് അംഗങ്ങളായ  സ്മിത ഗണേശൻ, വിമ്മി എറുകാട്ടിൽ എന്നിവർ സംസാരിച്ചു. 
പി എം സുമേഷ് സ്വാഗതവും കെ ഷീബ നന്ദിയും പറഞ്ഞു. വിദ്യാർഥികളും സ്ത്രീകളും വയോധികരുമുൾപ്പെടെ നൂറുകണക്കിന് നാട്ടുകാർ പ്രതിഷേധത്തിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top