ഫറോക്ക്
കടലുണ്ടി പഞ്ചായത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന "ജൈവവൈവിധ്യ സംരക്ഷണ’ പുരസ്കാരം സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പഞ്ചായത്തായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ജൈവവൈവിധ്യ രജിസ്റ്റർ പ്രസിദ്ധപ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് കടലുണ്ടി.
2004ലെ ജൈവവൈവിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി 2012ൽ തയാറാക്കിയതാണ് ജൈവവൈവിധ്യ രജിസ്റ്റർ. കാലാനുസൃത മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനത്താലും മാനുഷിക ഇടപെടലുകളാലും സംഭവിച്ച മാറ്റങ്ങളും പുത്തൻ കണ്ടെത്തലുകളും ഉൾപ്പെടുത്തിയും പ്രാദേശിക അറിവുകൾ പ്രയോജനപ്പെടുത്തി വിപുലീകരിച്ചുമാണ് രജിസ്റ്റർ കാലികമാക്കിയത്.
പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേശീയ ജൈവവൈവിധ്യ അതോറിറ്റി അധ്യക്ഷൻ സി അചാലന്ദർ റെഡി കടലുണ്ടി സന്ദർശിച്ചിരുന്നു. ജനകീയ കൂട്ടായ്മയോടെ ചിട്ടയായി നടത്തിയ പ്രവർത്തനമാണ് അവാർഡ് നേട്ടത്തിനിടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..