22 December Sunday

സുബ്രതോയിൽ കേരളത്തിന്റെ 
കരുത്തുകാട്ടാൻ ഫാറൂഖ്‌ സ്‌കൂൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

സുബ്രതോ കപ്പിൽ പങ്കെടുക്കുന്ന ഫാറൂഖ് കോളേജ് സ്കൂൾ ടീം

 കോഴിക്കോട്‌

 സുബ്രതോ കപ്പിൽ കേരളത്തിന്റെ കരുത്തുകാട്ടാൻ ഫാറൂഖ് കോളേജ് ഫാറൂഖ് എച്ച്എസ്എസ് ടീം ന്യൂഡൽഹിയിലേക്ക്‌. മുഴുവൻ മത്സരങ്ങളും വിജയിച്ചാണ്‌ ഫാറൂഖ്‌ ടീം അണ്ടർ 17 ടൂർണമെന്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയത്‌.  
        സെപ്‌തംബർ രണ്ടു മുതൽ 12 വരെയാണ്‌ 63ാം സുബ്രതോ കപ്പ്‌ ടൂർണമെന്റ്‌. സ്‌റ്റോപ്പർ ബാക്ക്‌ കെ പി റിൻഷിൻ ക്യാപ്റ്റനും അഹമ്മദ് ജസാൻ വൈസ് ക്യാപ്റ്റനുമായ 16 അംഗ ടീം വ്യാഴാഴ്‌ച  പുറപ്പെട്ടു.      പരിശീലകൻ പി അർജുനും മാനേജർ കെ എം ശബീറലിയും ഉൾപ്പെടെ നാല്‌ ഒഫീഷ്യൽസും ഒപ്പമുണ്ട്‌. ടീമിന്‌ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top