17 September Tuesday

കായക്കൊടിയിൽ മിന്നൽച്ചുഴലി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

മിന്നൽച്ചുഴലിയിൽ വീടിന് മുകളിൽ മരം വീണ നിലയിൽ

കായക്കൊടി 
പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ടുകുന്ന് ഭാഗങ്ങളിൽ മിന്നൽച്ചുഴലി. വ്യാഴം വൈകിട്ടോടെയാണ് മിന്നൽച്ചുഴലി വീശിയടിച്ചത്. നാവോട്ടുകുന്നിൽ മൂന്ന്‌ വീട്‌ തകർന്നു. നാവോട്ടുകുന്നുമ്മൽ ബിജു, രഘു, കൊടക്കൽ ദേവി എന്നിവരുടെ വീടുകളാണ് തകർന്നത്. രണ്ട് വീടിന്‌ കേടുപാടുണ്ടായി. പട്ടർകുളങ്ങരയിലും നാവോട്ടുകുന്നിലുമായി നിരവധി കാർഷികവിളകൾ നിലംപൊത്തി. വൈദ്യുതിബന്ധവും താറുമാറായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top