കോഴിക്കോട്
രണ്ട് ദിവസങ്ങളിലായി നടക്കാവ് ജിവിഎച്ച്എസ്എസിലും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളിലുമായി നടന്ന സിഐടിയു അറിവുത്സവം സമാപിച്ചു. സംസ്ഥാനതല കലാസാഹിത്യ മത്സരങ്ങളിൽ പാലക്കാട് ജേതാക്കളായി. എറണാകുളം രണ്ടും ഇടുക്കി മൂന്നും സ്ഥാനം നേടി. തൊഴിലാളി ജീനിയസായി കെഎസ്എഫ്ഇ സ്‌റ്റാഫ് അസോസിയേഷൻ -സിഐടിയു അംഗം ആർ അരവിന്ദ് (കോട്ടയം) തെരഞ്ഞെടുക്കപ്പട്ടു. വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ വിതരണംചെയ്‌തു.
‘ആശയലോകവും തൊഴിലാളി വര്‍ഗവും’ വിഷയത്തില്‍ നടന്ന സെമിനാറില്‍ സുനില്‍ പി ഇളയിടം സംസാരിച്ചു. അറിവ് എന്നത് ഒറ്റതിരിഞ്ഞുനില്‍ക്കുന്നതല്ലെന്നും ഒരു ജനതയിക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഭൗതിക ശക്തിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. സാസ്കാരിക സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍, ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന വിജയികള്‍
കോഴിക്കോട്
രണ്ട് ദിവസങ്ങളിലായി നടന്ന സിഐടിയു അറിവുത്സവത്തിലെ വിവിധ മത്സരങ്ങളിലെ വിജയികൾ.
വിഭാഗം, വിജയി, ജില്ല, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ
ചലച്ചിത്ര ഗാനാലാപനം: ആർ ശ്രീജിത്ത് (എറണാകുളം), ആർ അർജുൻ (തൃശൂർ), ടി ആർ തുഷാര (എറണാകുളം) ഇരുവരും രണ്ടാം സ്ഥാനം, കെ മണി (കണ്ണൂർ), ആർ കുമാരി (തൃശൂർ), സജിത ബാബു (പാലക്കാട്) മൂവർക്കും മൂന്നാം സ്ഥാനം.
കഥാരചന: ടി പി സുനിൽ കുമാർ (എറണാകുളം), വി എസ് ബിജുമോൻ (ഇടുക്കി), അജയൻ സഗ (കൊല്ലം).
പോസ്റ്റർ ഡിസൈനിങ്: എ കെ ബിജു (തൃശൂർ), എം ടി കിഷൻ (കണ്ണൂർ), പി ടി വേണു (പാലക്കാട്).
ലേഖനം: എ സുധാകരൻ (കാസർകോട്), വി വി സന്തോഷ് കുമാർ (കണ്ണൂർ), എം കെ മോഹനൻ (തൃശൂർ).
പ്രസംഗം: നിത്യാന്ദൻ (പാലക്കാട്), ലതീഷ് (ഇടുക്കി), ലൈല (തിരുവനന്തപുരം).
മുദ്രാവാക്യരചന: എം ടി പ്രമോദ് (കോഴിക്കോട്), കെ പ്രശാന്ത് (കോട്ടയം), മിഥുൻ പി ബാബു (എറണാകുളം).
കവിതാരചന: പി സതീശൻ (പാലക്കാട്), എം എ സൗരവ് (പാലക്കാട്), വി ശ്രീഹരി (ഇടുക്കി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..