18 December Wednesday

പെൻഷൻ ചുമതല കേരള ബാങ്ക് ഏറ്റെടുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
ജില്ല, കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ചുമതല കേരള ബാങ്ക് ഏറ്റെടുക്കണമെന്ന്‌ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ്  ഉദ്ഘാടനംചെയ്തു. സി എച്ച് ബാലകൃഷ്ണൻ അധ്യക്ഷനായി. 
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കുഞ്ഞികൃഷ്‌ണൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ പി അജയകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.  കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം വി ധർമജൻ, കെ എം അച്യുതൻകുട്ടി, കെ ദാസൻ, എം പുഷ്‌കരാക്ഷൻ, ഒ സന്തോഷ്ബാബു, എം സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു. "മുതിർന്ന പൗരൻമാരും ജീവിത ഗുണപരതയും’ വിഷയത്തിൽ ഡോ. എം കെ ജയരാജ്‌ പ്രഭാഷണം നടത്തി. 
പുല്ലോട്ട് ബാലകൃഷ്ണൻ സ്വാഗതവും വി ബാബുരാജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി എച്ച് ബാലകൃഷ്ണൻ (പ്രസിഡന്റ്), കെ ദാസൻ (വൈസ് പ്രസിഡന്റ്‌), കെ പി അജയകുമാർ (സെക്രട്ടറി), പുല്ലോട്ട് ബാലകൃഷ്ണൻ (ജോ. സെക്രട്ടറി), ഒ സന്തോഷ്‌ ബാബു (ഓർഗനൈസിങ് സെക്രട്ടറി), കെ ശശികുമാർ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top