17 October Thursday
വിജയദശമി, ദീപാവലി അവധിക്കാലം

അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
കോഴിക്കോട് 
വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് അധിക അന്തർ സംസ്ഥാന സർവീസുമായി കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർഥം ഒക്ടോബർ ഒമ്പത് മുതൽ നവംബർ ഏഴുവരെ പ്രത്യേക സർവീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും നടത്തും. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുംതിരിച്ചുമായിരിക്കും സർവീസ്.  
നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസിന് സജ്ജമാക്കി മുഴുവൻ അന്തർ സംസ്ഥാന സർവീസുകളും ഓപ്പറേറ്റ് ചെയ്യാനാണ്‌ നിർദേശം. കോഴിക്കോട്നിന്ന് വിവിധയിടങ്ങളിലേക്കും തിരിച്ചും 16 അധിക സർവീസുകളാണ് നടത്തുക. ഓൺലൈൻ ബുക്കിങ് സൗകര്യമുണ്ടായിരിക്കും. സാധാരണ നിരക്കുതന്നെയായിരിക്കും ഇവയ്ക്ക് ഈടാക്കുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top