കൊയിലാണ്ടി
എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുപോയ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി പൊലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ചു. തിക്കോടി കാത്തലിക് സിറിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി ബീച്ച്, ബാഗും പർദയും ഉപേക്ഷിച്ച തുറശ്ശേരികടവ് പാലം, പ്രതി സുഹൈലിനെ കൈയും കാലും കെട്ടിയ കോഴിക്കോട് വെസ്റ്റ്ഹിൽ ബീച്ചിലെ റോഡ് സൈഡ്,
മുളകുപൊടി, ചൂടി എന്നിവ വാങ്ങിയ മൂടാടിയിലേയും ചെങ്ങോട്ടുകാവിലേയും കടകൾ,
കൊയിലാണ്ടി ഫെഡറൽ ബാങ്ക്, അരിക്കുളം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
പ്രതികളിലൊരാൾ പണയംവച്ച സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 18നായിരുന്നു സംഭവം. പയ്യോളി ബീച്ച് സുഹാന മൻസിൽ സുഹൈൽ (25), തിക്കോടി കോടിക്കൽ ഉമ്മർ വളപ്പിൽ താഹ (27), തിക്കോടി കോടിക്കൽ പുളിവളപ്പിൽ യാസർ (20) എന്നിവരാണ് പ്രതികൾ.
കൊയിലാണ്ടി സിഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 62 ലക്ഷം രൂപ ബാങ്കുകളിൽനിന്ന് സുഹൈൽ പിൻവലിച്ചതായാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലായത്. എടിഎം കരാർ എടുത്ത മുഹമ്മദ് 72 ലക്ഷം രൂപ പോയതായാണ് പൊലീസിനെ അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..