കോഴിക്കോട്
വർഷങ്ങൾ പഴക്കമുള്ള ഗ്രാമഫോണുകളാൽ സംഗീതത്തിന്റെ നൊസ്റ്റാൾജിയ തീർക്കുകയാണ് ഫ്രാൻസിസ് റോഡ് സ്വദേശി മുഹമ്മദ് ഷാഫി. ജപ്പാനിൽ നിർമിച്ച 1920ലെ ഡെക്കാ ഗ്രാമഫോൺ, 1930ലെ റോഡിയോ ഹോൺ ഗ്രാമഫോൺ, 1930ലെ ബോക്സ് ഗ്രാമഫോൺ തുടങ്ങി ഗ്രാമഫോണിന്റെ അവസാനരൂപം വരെയുള്ള അപൂർവയിനങ്ങളാണ് പ്രദർശനത്തിലുള്ളത്. ഗ്രാമഫോണുകളുടെ വിവിധ ഭാഗങ്ങളും മേളയിലുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും ഇന്ദിരാ ഗാന്ധിയുടെയുമെല്ലാം പ്രസംഗങ്ങൾ മേളയിലെത്തിയവരുടെ കാതിന് കൗതുകമായി. ഗ്രാമഫോൺ റിപ്പയറിങ്ങിലൂടെയാണ് ഷാഫി ശേഖരണം തുടങ്ങിയത്. മുകേഷ് അംബാനി ഉൾപ്പെടെയുള്ളവരുടെ വീട്ടിലെത്തി ഗ്രാമഫോൺ റിപ്പയര്‍ ചെയ്യാനുള്ള അവസരം ഷാഫിക്ക് ലഭിച്ചു. എഴുത്തുകാരൻ വി ആർ സുധീഷ് പ്രദർശനം ഉദ്ഘാടനംചെയ്തു. മധുശങ്കർ മീനാക്ഷി മുഖ്യാതിഥിയായി. പുഷ്പ ജങ്ഷനിലെ സാസ് ഓർ ആവാസ് ഹാളിൽ ഒന്നുവരെയാണ് പ്രദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..