22 December Sunday

സിപിഐ എം ബ്രാഞ്ച്‌ 
സമ്മേളനങ്ങൾ നാളെ തുടങ്ങും

പ്രത്യേക ലേഖകൻUpdated: Saturday Aug 31, 2024
കോഴിക്കോട്‌ 
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ജില്ലയിൽ സെപ്‌തംബർ ഒന്നിന്‌ തുടക്കമാകും. ആദ്യ ദിനമായ ഞായറാഴ്‌ച ഇരുനൂറ്റമ്പതോളം സമ്മേളനങ്ങൾ നടക്കും. ജില്ലയിൽ 4501 ബ്രാഞ്ചുകളാണുള്ളത്‌. സെപ്‌തംബറിൽ സമ്മേളനങ്ങൾ പൂർത്തിയാകും.   282 ലോക്കൽ കമ്മിറ്റികളുണ്ട്‌. ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബറിലാണ്‌. 16 ഏരിയാ സമ്മേളനങ്ങൾ നവംബറിൽ നടക്കും. ജില്ലാ സമ്മേളനം വടകരയിലാണ്‌. ജനുവരി 25,26,27 തീയതികളിലാണ്‌ ജില്ലാ സമ്മേളനം. ജില്ലയിൽ സിപിഐ എം സംഘടനാപരമായും രാഷ്‌ട്രീയമായും മുന്നേറ്റം കൈവരിച്ച മൂന്നു വർഷങ്ങൾക്ക്‌ ശേഷമാണ്‌  സമ്മേളനങ്ങൾ നടക്കുന്നതെന്ന്‌ ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ജില്ലയിൽ 55624 അംഗങ്ങളാണുള്ളത്‌. ഇതിൽ 14,873 സ്‌ത്രീകളാണ്‌. ആകെ അംഗങ്ങളുടെ 27.07 ശതമാനമാണിത്‌. പ്രവർത്തനത്തിലും പ്രചാരണത്തിലും നേതൃത്വപരമായ പങ്കുവഹിക്കുംവിധം സ്‌ത്രീപങ്കാളിത്തം ഉയർന്നുവന്നിട്ടുണ്ട്‌. യുവജനങ്ങളെയും വലിയതോതിൽ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാനായിട്ടുണ്ട്‌. ഏക സിവിൽകോഡ്‌, പൗരത്വ ഭേദഗതി ബിൽ തുടങ്ങി ബിജെപി സർക്കാരിന്റെ മത വർഗീയ അജൻഡക്കെതിരെ സംസ്ഥാനമാകെ ശ്രദ്ധയാകർഷിച്ച ക്യാമ്പയിനും പ്രക്ഷോഭത്തിനും കോഴിക്കോട്‌ ഇക്കാലയളവിൽ വേദിയായിട്ടുണ്ട്‌. പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കാനും  വർധിതമാകുന്ന വർഗീയവൽക്കരണത്തെ പ്രതിരോധിക്കാനുമുള്ള സംഘടനാശേഷി സമാഹരിക്കാനുള്ള ചർച്ചകൾക്കും സമ്മേളനങ്ങൾ വേദിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top