23 December Monday

വി വി ദക്ഷിണാമൂർത്തി 
അനുസ്മരണം ഇന്ന് പാലേരിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024
പേരാമ്പ്ര
സിപിഐ എം   സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി  മുഖ്യ പത്രാധിപരും പേരാമ്പ്ര എംഎൽഎയുമായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ എട്ടാം ചരമവാർഷികം ശനിയാഴ്‌ച പാലേരിയിൽ വിപുലമായി ആചരിക്കും. രാവിലെ ഏഴിന്  സിപിഐ എം പാലേരി, കടിയങ്ങാട്, പന്തിരിക്കര ലോക്കൽ കമ്മിറ്റികളിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരിയും പതാക ഉയർത്തലുമുണ്ടാകും. രാവിലെ എട്ടിന് പാലേരിയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ പുഷ്പചക്രം സമർപ്പിക്കും. ജില്ലാസെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ, എ കെ പത്മനാഭൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എ കെ ബാലൻ, എസ് കെ സജീഷ്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്‌ തുടങ്ങിയവർ  സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top