22 November Friday
വിലങ്ങാടിനെ ചേർത്തുപിടിച്ച് സർക്കാർ

ആശ്വാസം, പ്രതീക്ഷ

സി രാഗേഷ്‌Updated: Saturday Aug 31, 2024
നാദാപുരം 
ഉരുൾപൊട്ടലിൽ സർവവും നഷ്ടമായ വിലങ്ങാട്ടെ ദുരിതബാധിതർക്ക് അതിജീവനത്തിന് വഴിയൊരുക്കി  സംസ്ഥാന സർക്കാർ. വയനാട്ടിലെ ചൂരൽമല ദുരന്തത്തിന്‌ സമാനമായി  വിലങ്ങാടിനെയും പരിഗണിച്ചതോടെ  ദുരിതബാധിതരെ ചേർത്തുപിടിക്കുകയാണ്‌ സർക്കാർ. വാണിമേലിലെ 9, 10, 11 വാർഡുകളും നരിപ്പറ്റയിലെ മൂന്നാം വാർഡും ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ദുരന്തത്തിന്‌ ഒരുമാസം പൂർത്തിയാവുന്ന വേളയിലുണ്ടായ സർക്കാർ  പ്രഖ്യാപനം   ജനങ്ങൾക്ക്‌ ആശ്വാസമായി. 
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജൻ, റോഷി അഗസ്റ്റ്യൻ, പി പ്രസാദ്, എ കെ ശശീന്ദ്രൻ എന്നിവർ വിലങ്ങാട് സന്ദർശിക്കുകയും ദുരിതബാധിതരെ     ആശ്വസിപ്പിക്കുകയുംചെയ്‌തു.   സർക്കാർ ഒപ്പമുണ്ടാകുമെന്ന്  ഉറപ്പുംനൽകി.  പ്രവർത്തനം ഏകോപിപ്പിക്കാൻ ആർഡിഒവിനെ നോഡൽ ഓഫീസറായി നിയമിച്ചു.  
 ഇ കെ വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ സർക്കാർ സംവിധാനവും എല്ലാ രാഷ്‌ട്രീയ പാർടികളും പഞ്ചായത്തും ദുരിതബാധിതർക്കൊപ്പം നിന്നു.  ദുരന്തബാധിതരെ താൽക്കാലിമായി വാടക വീടുകളിൽ പുനരധിവസിപ്പിച്ചു. നിയമസഭാ പരിസ്ഥിതി സമിതി കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചു.  വിവരങ്ങൾ ശേഖരിച്ചു.  ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം  താമസിയാതെ പഠനത്തിനെത്തും. അതോടൊപ്പം പുനരധിവാസപദ്ധതിയും തയ്യാറാകും. ഒട്ടും വൈകാതെ ഈ പ്രദേശത്തെ വീണ്ടെടുക്കാനുള്ള നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top