21 December Saturday

ആശാവർക്കർമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ആശാവർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ പി പി പ്രേമ ഉദ്‌ഘാടനംചെയ്യുന്നു

 കോഴിക്കോട്‌

ആശാവർക്കർമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കാനും സാമൂഹ്യസുരക്ഷ ഏർപ്പെടുത്താനും കേന്ദ്രസർക്കാർ തയ്യാറാവണമെന്ന്‌ ആശാവർക്കേഴസ്‌ യൂണിയൻ  സിഐടിയു ജില്ലാകൺവൻഷൻ. 2023ൽ നിലവിലുള്ള 26 പ്രവൃത്തികൾക്ക്‌ പുറമെ ജീവിതശൈലി രോഗങ്ങളുടെ സർവേ നടത്താൻ ആരോഗ്യവകുപ്പ്‌ നിർദേശിച്ചിരുന്നു. ഇപ്പോൾ കുഷ്‌ഠരോഗം, ക്ഷയം, കാഴ്‌ച, കേൾവി, മാനസികം, ക്യാൻസർ, കിഡ്‌നിരോഗം, ജീവിത ശൈലി തുടങ്ങിയവ ശൈലി ആപ്പിൽ ഉൾക്കൊള്ളിച്ച്‌ 62 ചോദ്യങ്ങളാണ്‌ രണ്ടാംഘട്ട സർവേയുടെ ഭാഗമായി എടുക്കാൻ നിർദേശിച്ചിട്ടുള്ളത്‌. ഇത്‌ ചെയ്യാത്തവരെ മാനസികമായി തകർക്കുന്ന നിലപാടാണ്‌ ഉദ്യോഗസ്ഥരുടേത്‌. സർവേ നടത്താൻ ആറുമാസം അനുവദിക്കണമെന്നും ഒരുവ്യക്തിക്ക്‌ 20 രൂപ വീതം ഫണ്ട്‌ അനുവദിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. 
സരോജ്‌ ഭവനിൽ ചേർന്ന കൺവൻഷൻ ആശാവർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി പ്രേമ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌  സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ശ്രീജ അധ്യക്ഷനായി. സെക്രട്ടറി സി സുനിത സ്വാഗതവും ട്രഷറർ ടി സുനിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top