പാറക്കടവ്
പാറക്കടവിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിന് തീപിടിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി സൗപർണികയിൽ ഹരിദാസിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റിനാണ് തീപിടിച്ചത്. ബുധൻ ഉച്ചയോടെ പാറക്കടവ് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്നുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഓടിക്കൂടിയ നാട്ടുകാർക്ക് തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. നിമിഷനേരംകൊണ്ട് ഉയർന്ന തീയിൽനിന്ന് തലനാരിഴക്കാണ് ദമ്പതികൾ രക്ഷപ്പെട്ടത്. നാദാപുരം അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ എസ് വരുണിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേന സംഭവസ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..