22 November Friday

ദീപാവലി മധുരം വിളമ്പി ജൂബിലി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ദീപാവലിയോടനുബന്ധിച്ച് മധുരപലഹാരങ്ങളുമായി ദി ജൂബിലി ബേക്കറി വർക്കേഴ്സ് ഇൻഡസ്ട്രിയൽ 
കോ ഓപ്പറേറ്റീവ് സൊസൈറ്റി മുതലക്കുളം മൈതാനിക്ക് എതിർവശം ആരംഭിച്ച സ്റ്റാൾ

കോഴിക്കോട്
ന​ഗരത്തിൽ കുറഞ്ഞവിലയിൽ ​ഗുണമേന്മയുള്ള ദീപാവലി പലഹാരങ്ങൾ ജനങ്ങളിലേക്കെത്തിച്ച് സഹകരണത്തൊഴിലാളികൾ. വെസ്‌റ്റ്‌ഹിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള ജൂബിലി ബേക്കറിയാണ് മുതലക്കുളത്തും മേലേ പാളയത്തും ദീപാവലി സ്റ്റാളുകൾ നടത്തുന്നത്. 1983 മുതൽ പ്രവർത്തിക്കുന്ന ബേക്കറി ദീപാവലിക്കും ക്രിസ്‌മസിനുമാണ് പ്രത്യേക വിൽപ്പന നടത്താറ്. 
സോൻ പാപ്ടി, ബർഫി, പേഡ അടക്കമുള്ള ബം​ഗാളി പലഹാരങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെന്നും ദിവസം ആയിരത്തോളം പാക്കറ്റുകൾ വിറ്റുപോകുന്നുണ്ടെന്നും സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ ശശീന്ദ്രൻ പറഞ്ഞു. ബം​ഗാളി പലഹാരങ്ങളുടെ പാക്കറ്റിന് കിലോയ്ക്ക് 460 രൂപയും മറ്റു പലഹാരങ്ങൾക്ക് 260 രൂപയുമാണ് വില. 28ന് തുടങ്ങിയ വിൽപ്പന വെള്ളിയാഴ്‌ച അവസാനിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top