28 December Saturday

വായനക്കാർ ഒഴുകിയെത്തി; ഉത്സവമായി പുസ്തകമേള

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കോഴിക്കോട് തളി മുഹമ്മദ് അബ്‌ദുറഹ്‌മാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ ആരംഭിച്ച ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽനിന്ന്

കോഴിക്കോട്
ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം. എ ​ഗം​ഗാധരൻ മാസ്റ്റർ ന​ഗറിൽ (മുഹമ്മദ് അബ്ദുറഹ്മാൻ സ്‌മാരക ജൂബിലി ഹാൾ, കണ്ടംകുളം) നടന്ന മേളയിലേക്ക് പുസ്തകപ്രേമികൾ ഒഴുകിയെത്തി. ചിന്ത പബ്ലിഷേഴ്സ്, പൂർണ പബ്ലിക്കേഷൻസ്‌, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌, മാതൃഭൂമി ബുക്‌സ്‌ തുടങ്ങി എൺപതോളം പ്രസാധകരുടെതായി 110 സ്റ്റാളുകൾ പുസ്തകോത്സവത്തിലുണ്ട്. ഐ വി ദാസിന്റെ "ഇ എം എസ്: ജീവിതവും ചിന്തയും', സുധാകരൻ ചന്തവിളയുടെ "അനുകമ്പയുടെ അവധൂതൻ', പട്ടണം റഷീദിന്റെ "ചമയം' തുടങ്ങി ആയിരത്തിൽപ്പരം പുസ്തകങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. മലയാളം പുസ്തകങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 35% വിലക്കുറവിൽ ലഭിക്കും. 
പുസ്തകോത്സവം ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് ഷീജ ശശി ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷനായി. ഡോ. കെ വി മോഹൻ കുമാറിന്റെ "ഉല', ചന്ദ്രൻ കെ പയിമ്പ്രയുടെ "ഓർമകൾ അവസരങ്ങൾ' എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. മനയത്ത് ചന്ദ്രൻ, കെ ചന്ദ്രൻ, സി ഡി ആൻഡ്രൂസ്, സി കുഞ്ഞമ്മദ്, ഡോ. കെ ദിനേശൻ എന്നിവർ സംസാരിച്ചു. എൻ ഉദയൻ സ്വാ​ഗതവും വി സുരേഷ്  ബാബു നന്ദിയും പറഞ്ഞു. 
 നവംബർ ഒന്ന് വരെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top