22 December Sunday
സ്‌തനാർബുദ ബോധവൽക്കരണം

പിങ്ക്‌ നിറത്തിൽ കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പിങ്ക് വസ്ത്രം ധരിച്ചെത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും കൗൺസിലർമാരും

കോഴിക്കോട്‌
പിങ്ക്‌ വസ്‌ത്രം, പിങ്ക്‌ അജൻഡ, കുടിയ്‌ക്കാൻ പിങ്ക്‌ നിറത്തിൽ പാനീയം, അതേ നിറത്തിൽ ബിസ്‌കറ്റ്‌... സ്‌തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി ‘പിങ്ക്‌’ നിറമണിഞ്ഞ്‌ കൗൺസിൽ. മേയർ ഉൾപ്പെടെ ഭൂരിഭാഗവും പിങ്ക്‌ വസ്‌ത്രമണിഞ്ഞാണ്‌ യോഗത്തിലെത്തിയത്‌. 
സ്ഥിരം വെള്ളക്കുപ്പായക്കാരായ  പി ദിവാകരനും പി സി രാജനും എസ് കെ അബൂബക്കറും ഉൾപ്പെടെ പിങ്ക്‌ വസ്‌ത്രമണിഞ്ഞെത്തി. പിങ്ക്‌ ഒക്‌ടോബറിൽ സ്‌തനാർബുദ സന്ദേശം പകരാനായി ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ മുന്നോട്ട്‌ വച്ച  ആശയമാണ്‌ നടപ്പാക്കിയത്‌. എല്ലാവരും പിങ്ക് ബാഡ്ജും അണിഞ്ഞിരുന്നു. തുടർന്ന്‌  പിങ്ക് ജ്യൂസും ബിസ്‌കറ്റും എത്തിയതോടെ കൗൺസിൽ ഹാൾ പിങ്ക്‌ മയമായി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top