22 November Friday
പ്ലസ് വണ്‍

6 അധിക ബാച്ചുകളില്‍ 
25ൽ താഴെ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
മലപ്പുറം
ജില്ലയിൽ പുതുതായി അനുവദിച്ച അധിക പ്ലസ്ടു ബാച്ചുകളിൽ ആറെണ്ണത്തിൽ പ്രവേശനം നേടിയത് 25–-ൽ താഴെ വിദ്യാർഥികൾ. ജില്ലാ വികസനസമിതി യോ​ഗത്തിൽ ടി വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഹയർ സെക്കൻഡറി മേഖലാ ഉപമേധാവിയുടെ ഓഫീസ് ഇക്കാര്യമറിയിച്ചത്. ജില്ലയിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പഠിക്കാനായി സംസ്ഥാന സർക്കാർ രണ്ടം​ഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ​74 സർക്കാർ സ്കൂളുകളിൽ 120 അധികബാച്ചുകൾ അനുവദിച്ചത്. 
ലഹരിവിതരണം 
തടയും
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കർശന നടപടി സ്വീകരിക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ അറിയിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. അപകടമരണങ്ങളിൽ ഇൻക്വസ്റ്റ് വൈകാതിരിക്കാൻ നടപടി സ്വീകരിക്കും. ക്യാമ്പ് ഓഫീസ് കോമ്പൗണ്ടിൽനിന്ന് മരം മുറിച്ചുകടത്തിയെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ജൽ ജീവൻ മിഷൻ പദ്ധതിയടക്കമുള്ള കുടിവെള്ള പദ്ധതികൾക്കായി പൊളിച്ചിട്ട റോഡുകൾ വേ​ഗത്തിൽ ഗതാഗതയോഗ്യമാക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഡ്രെയിനേജ് നിർമാണം അശാസ്ത്രീയമായാണെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ പ‌റഞ്ഞു. 
പണി പൂർത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നുകൊടുക്കാത്തത് ഗതാഗതക്കുരുക്കിനിടയാക്കുന്നു. നിസാര സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പല വൻകിട പദ്ധതികളും മുടങ്ങിക്കിടക്കുകയാണെന്നും ഉദ്യോഗസ്ഥർ അടിയന്തരശ്രദ്ധ നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മഞ്ചേരി- ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് യു എ ലത്തീഫ് എംഎൽഎ ആവശ്യപ്പെട്ടു.
ഹീമോഫീലിയ പ്രതിരോധമരുന്ന് ക്ഷാമവും യുഡിഐഡി കാർഡിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതും പരിഹരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ ആവശ്യപ്പെട്ടു. യുഡിഐഡി കാർഡുകൾ പെട്ടെന്ന് ലഭ്യമാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അധികൃതർ മറുപടി നൽകി. എഡിഎം എൻ എം മെഹറലി അധ്യക്ഷനായി. എംഎൽഎമാരായ പി ഉബൈദുള്ള, ആബിദ് ഹുസൈൻ തങ്ങൾ,  ജില്ലാ പ്ലാനിങ് ഓഫീസർ പി ഡി ജോസഫ്  എന്നിവരും യോ​ഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top