എടക്കര
മുണ്ടേരി ചാലിയാറിലൂടെ മൃതദേഹങ്ങൾ കരയിലേക്കുകൊണ്ടുന്ന ഡിങ്കി മെഷീൻ തകരാറായി ഒഴുക്കിൽപ്പെട്ടു. വ്യാഴാഴ്‌ച രാത്രി ഏഴിനായിരുന്നു സംഭവം. 12 മണിക്കൂറിലേറെയുള്ള ദൗത്യത്തിനൊടുവിൽ സംഘം എത്തിച്ച 14 മൃതദേഹഭാഗങ്ങൾ കൊണ്ടുപോകവേയാണ് ഒഴുക്കിൽപ്പെട്ട് അരകിലോമീറ്റർ താഴേക്കുപോയത്.
അഗ്നിരക്ഷാസേനാ ജീവനക്കാർ ബോട്ടിൽനിന്ന് കയറുമായി പുഴയിലേക്കുചാടി കരയ്‌ക്കുവലിച്ചുകയറ്റി. സന്നദ്ധ വളന്റിയറായ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി കെ ഷാനവാസ് ഉൾപ്പെടെ ഡിങ്കിയിലുണ്ടായിരുന്ന അഞ്ചുപേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. പുഴയുടെ നടുവിൽ കുത്തൊഴുക്കുകൂടിയ സ്ഥലത്താണ് എൻജിൻ തകരാറിലായത്. ഡിങ്കിയുപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ 14 ശരീരഭാഗങ്ങളും ചാലിയാറിൽ ഒഴുകുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..