26 December Thursday

തിരയാൻ ഡ്രോണും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർക്ക്‌ ഡ്രോണിൽ ഭക്ഷണം അയക്കുന്നു

മുണ്ടേരി വാണിയമ്പുഴ കടവിലും പരിസര പ്രദേശങ്ങളിലും  ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടന്നു. പൊലീസിന്റെ ഡ്രോണും സ്വകാര്യ ഡ്രോണും   ഉപയോഗിച്ചു. രണ്ട്‌ കിലോമീറ്റർ പരിധിയിലാണ്‌ ഡ്രോൺ ഉപയോഗിക്കുന്നത്‌.
കോഴിക്കോട്ടേക്കും
ചാലിയാർ പുഴയുടെ എടവണ്ണയിലെ കടവുകളിലും വ്യാഴാഴ്ച തിരച്ചിൽ നടത്തി. ബുധനാഴ്ച വാഴക്കാടുനിന്ന്‌  ഒരുമൃതദേഹം ലഭിച്ചിരുന്നു. എടവണ്ണ, ഒതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട്, പാവണ്ണ തുടങ്ങിയ മേഖലകളിലാണ്‌ പരിശോധന. ആവശ്യമെങ്കിൽ കോഴിക്കോട്‌ ജില്ലയിലേക്കും തിരച്ചിൽ നീട്ടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top