തിരൂർ
സംസ്ഥാന സർക്കാരിന്റെ വയോജന പുരസ്‌കാരം മന്ത്രി ആർ ബിന്ദുവിൽനിന്ന് മുൻ എംഎൽഎ എം ജെ ജേക്കബ് എറ്റുവാങ്ങി. കായിക രംഗത്തെ നേട്ടങ്ങൾക്കാണ് പുരസ്‌കാരം. വിവിധ രാജ്യങ്ങളിൽ നടന്ന ഏഷ്യൻ മാസ്‌റ്റേഴ്‌സ് മീറ്റുകളിലും ലോക മാസ്‌റ്റേഴ്‌സ് മീറ്റുകളിലും നിരവധി മെഡലുകളാണ് ഈ എൺപത്തിനാലുകാരൻ നേടിയത്. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനങ്ങളും വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..