25 November Monday
ലാഭവിഹിത വിതരണം നവംബര്‍ ഒന്നുമുതല്‍

ഇ എം എസ് ആശുപത്രിയിൽ 
ചികിത്സാ വിഭാഗങ്ങൾ വിപുലീകരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

നിർമാണം പൂർത്തീകരിച്ചു വരുന്ന പെരിന്തൽമണ്ണ 
ഇ എം എസ് സഹകരണ ആശുപത്രിയുടെ 
സിൽവർ ജൂബിലി കെട്ടിടം

 
പെരിന്തൽമണ്ണ
ഇ എം എസ് സഹകരണ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ വിവിധ ചികിത്സാ വിഭാഗങ്ങൾ വിപുലീകരിക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. 2023–--24 വര്‍ഷത്തെ ലാഭവിഹിതമായ 2.47 കോടി രൂപ ഓഹരിയുടമകള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ വിതരണംചെയ്യും. റിപ്പോർട്ട് വര്‍ഷത്തെ അറ്റാദായം 3.16 കോടി രൂപയാണ്. 
ആശുപത്രിയിലെ പാത്തോളജി വിഭാഗവും ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗവും വിപുലീകരിക്കും. സില്‍വര്‍ ജൂബിലി ബില്‍ഡിങ്ങിൽ സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗം, പെറ്റ് സിടി സ്കാന്‍, 4 കെ ലാപ്രോസ്കോപ്പി യൂണിറ്റ്, ബ്ലഡ് ബാങ്ക്, പുതിയ കാത്ത് ലാബ് മെഷീന്‍, 3 ടെസ്ല എംആര്‍ഐ യൂണിറ്റ്, കൂടിയ നിലവാരത്തിലുള്ള എക്കോ, യുഎസ്ജി, ഇഇജി മെഷീനുകള്‍ എന്നിവ സ്ഥാപിക്കും. അക്കാദമിക് ക്യാമ്പസില്‍ കേരള സര്‍ക്കാര്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകാരമുള്ള ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, റേഡിയോഗ്രാഫി തുടങ്ങിയ ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കും. പുതിയ പദ്ധതികൾക്ക്‌ യോഗം അംഗീകാരം നല്‍കി. വൈസ് ചെയർമാൻ ഡോ. വി യു സീതി വികസന പദ്ധതികൾ അവതരിപ്പിച്ചു. ചെയർമാൻ വി പി അനിൽ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top