17 October Thursday

പെരിന്തൽമണ്ണ മുസ്ലിംലീഗിലെ ചേരിപ്പോര് രൂക്ഷമായ ആലിപ്പറമ്പില്‍ പഞ്ചായത്തിൽ സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി വിമതപക്ഷം.

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
പെരിന്തൽമണ്ണ
മുസ്ലിംലീഗിലെ ചേരിപ്പോര് രൂക്ഷമായ ആലിപ്പറമ്പില്‍ പഞ്ചായത്തിൽ സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി വിമതപക്ഷം. ഔദ്യോഗികപക്ഷത്തെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം പി മജീദ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം വാഹിദ എന്നിവര്‍ക്കെതിരെയാണ് വിമതര്‍ നോട്ടീസ് നല്‍കിയത്. രണ്ട് പ്രമേയങ്ങളും ഏഴിന് പരിഗണിക്കും. പകല്‍  11-ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ പ്രമേയവും 1.30-ന് വികസനകാര്യ  സ്ഥിരംസമിതി അധ്യക്ഷനെതിരായ പ്രമേയവും അവതരിപ്പിക്കും. പെരിന്തല്‍മണ്ണ ബിഡിഒ കെ പാര്‍വതിയാണ് വരണാധികാരി. 
മുസ്ലിംലീഗില്‍നിന്ന് പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അഫ്‌സലിനെതിരെ ഔദ്യോഗിക മുസ്ലിംലീഗ് വിഭാഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാല്‍ പരിഗണിച്ചിരുന്നില്ല. 21 അംഗ ഭരണസമിതിയില്‍ ഏഴ് മുസ്ലിംലീഗ് അംഗങ്ങളും ഏഴ് സിപിഐ എം അംഗങ്ങളും പങ്കെടുക്കാത്തതിലാണ് ക്വാറം തികയാതെ വന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ ടി അഫ്‌സലിനെ പിന്തുണച്ച അംഗങ്ങളെ ലീഗ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്കെതിരായി ഡിപിസിക്ക് സ്ഥിരംസമിതി അധ്യക്ഷന്മാര്‍ പരാതി നല്‍കിയതും വികസന പദ്ധതികള്‍ക്ക്  എതിരുനില്‍ക്കുന്നതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാത്തതുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കാനിടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ടി അഫ്‌സല്‍ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top