മലപ്പുറം
ദിവസവും നിരത്തിലൂടെ ആയിരത്തിലേറെ വാഹനങ്ങളാണ് പോകുന്നത്. ഈ വാഹനങ്ങൾ - പുറംതള്ളുന്ന പുക, അതിനുള്ള പരിഹാരം, ഇങ്ങനെ ചെറുതും വലുതുമായ മാലിന്യപ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി പുത്തൻ വഴികൾ പങ്കുവയ്‌ക്കുകയാണ് കുടുംബശ്രീ ബാലസഭാംഗങ്ങൾ.
മലപ്പുറം, പാലക്കാട് ജില്ലകളിലെ ബാലസഭകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ‘മാലിന്യ സംസ്കരണവും പ്രശ്നപരിഹാരവും’ വിഷയത്തെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. മലപ്പുറം മുനിസിപ്പാലിറ്റി ഗസ്റ്റ് ഹൗസ് ഹാളിലായിരുന്നു പരിപാടി. ശുചിത്വോത്സവം രണ്ടാം സീസൺ ഭാഗമായി മാലിന്യസംസ്കരണ മേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികൾക്ക് പുതിയ മാതൃക സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ബാലസഭാംഗങ്ങൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
പിന്നീട് ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് സംസ്ഥാനതലത്തിലും പരിശീലനം നൽകി. ഈ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകളാണ് അവതരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..