23 December Monday

തിരിച്ചിറങ്ങാന്‍ വൈകി 18 അം​ഗ സംഘം ഫോറസ്റ്റ് ക്യാമ്പില്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

എടക്കര

ചാലിയാര്‍ തീരത്ത് ഞായറാഴ്ച തിരച്ചില്‍ നടത്തിയ 18 അം​ഗ സംഘം തിരിച്ചിറങ്ങാന്‍ വൈകിയതിനാല്‍ സൂചിപ്പാറയ്ക്കുസമീപം കാന്തൻപാറ ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിൽ തങ്ങി. ഇവരുടെ കൈവശം കണ്ടെടുത്ത ഒരുമൃതദേഹവുമുണ്ട്. എമർജൻസി റസ്ക്യൂ ഫോഴ്സ് (ഇആര്‍എഫ്) ലീഡർ അബ്ദുൾ മജീദിന്റെ നേതൃത്വത്തിലുള്ള 14 പേരും നാല് സന്നദ്ധ പ്രവർത്തകരുമാണ് സംഘത്തിലുള്ളത്. മൃതദേഹവുമായി രാത്രി തിരിച്ചിറങ്ങാൻ കഴിയാത്തതിനാലാണ് പ്രദേശത്തുതന്നെ തങ്ങാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ തിരിച്ചിറങ്ങും. മൃതദേഹം വയനാട്ടിലേക്ക് എയർ ലിഫ്റ്റുചെയ്യാന്‍ തീരുമാനിച്ചെങ്കിലും മഴകാരണം നടന്നില്ല. എന്നാല്‍, സംഘം കാന്തന്‍പാറയില്‍ കുടുങ്ങിയെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top