18 December Wednesday

തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

തുഞ്ചൻ വിദ്യാരംഭം കലോത്സവം 
സംവിധായകൻ 
രോഹിത് എം ജി കൃഷ്ണൻ 
ഉദ്ഘാടനംചെയ്യുന്നു

തിരൂർ
ഭാഷാപിതാവിന്റെ മണ്ണിൽ ഇനി കലയുടെയും സംഗീതത്തിന്റെയും നാളുകൾ. തുഞ്ചൻ വിദ്യാരംഭത്തിന്റെ മുന്നോടിയായുള്ള ഒമ്പതുദിവസത്തെ തുഞ്ചൻ വിദ്യാരംഭം കലോത്സവത്തിന് തുഞ്ചൻപറമ്പിൽ തിരിതെളിഞ്ഞു. സംവിധായകൻ രോഹിത് എം ജി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കലയും സാഹിത്യവും അനീതിക്കെതിരെയുള്ള പ്രതിരോധമാണെന്ന് രോഹിത് പറഞ്ഞു. തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. ട്രസ്റ്റ് അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണൻ സ്വാഗതവും പി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് ഗായത്രി ആർ ആൻഡ്‌ ചിൻമയ് നാരായണന്റെ സോപാനസംഗീതവും വി പി അനന്യയുടെയും സംഘത്തിന്റെയും ഭരതനാട്യവും തിരുവേഗപ്പുറ അനശ്വര സംഘത്തിന്റെ തിരുവാതിരകളിയും അരങ്ങേറി. 13വരെ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top