മലപ്പുറം
എടക്കര കുരിശിൻപടിയിലെ പച്ചക്കറിക്കടയിൽനിന്ന് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് ജില്ലാ ആരോഗ്യവകുപ്പ്. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ ഉൾപ്പെടുന്ന നാലംഗ സംഘത്തെയാണ് നിയോഗിച്ചത്.
വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പാമ്പുകടിയേറ്റ വിദ്യാർഥിയെ ആദ്യം എടക്കരയിലെ സ്വകാര്യ ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർചെയ്തെങ്കിലും വിഷവൈദ്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. പിന്നീടാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അന്വേഷകസംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തില്‍ പൊലീസും എഎഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോലിചെയ്തിരുന്ന പച്ചക്കറിക്കടയിലെ ചാക്കിൽനിന്ന് മല്ലിച്ചെപ്പെടുക്കുന്നതിനിടെ വഴിക്കടവ് കാരക്കോട് ആനപ്പാറ പുത്തൻ വീട്ടിൽ നൗഷാദിന്റെ മകൻ സിനാന് പാമ്പുകടിയേറ്റത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..