25 November Monday

ശാസ്ത്രസാഹിത്യ പരിഷത്ത് 
ജനസംവാദ യാത്രകള്‍ക്ക് 
ഇന്നുതുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ജില്ലയിൽ രണ്ട്‌ ജാഥാ പര്യടനം

 
മലപ്പുറം
ഊർജ സംരക്ഷണം, മാലിന്യ പരിപാലനം, ബദൽ ഉൽപ്പന്ന പ്രചാരണം എന്നിവ ലക്ഷ്യമിട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനസംവാദ യാത്രകൾക്ക് ശനിയാഴ്ച തുടക്കമാവും. പാലൂർമുതൽ അരീക്കോടുവരെയും പൊന്നാനിമുതൽ വാഴയൂർവരെയും രണ്ട് ജാഥകൾ പര്യടനം നടത്തും. തിങ്കളാഴ്ച സമാപിക്കും.
പരിഷത്ത് ജില്ലാ സെക്രട്ടറി വി വി മണികണ്ഠൻ ക്യാപ്റ്റനും വി രാജലക്ഷ്മി വൈസ് ക്യാപ്റ്റനും അനൂപ് മണ്ണഴി മാനേജറുമായ പടിഞ്ഞാറൻ ജാഥ ശനി രാവിലെ 9.30ന് പൊന്നാനി ബസ് സ്റ്റാൻഡ്‌ പരിസരത്ത് പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ ടി കെ മീരാബായി ഉദ്ഘാടനംചെയ്യും. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസൻ ആറ്റുപുറം ഫ്ളാഗ് ഓഫ് ചെയ്യും. പകൽ 11ന്‌ എടപ്പാൾ, 12.30ന് വട്ടംകുളം, 2.30ന് നടുവട്ടം, നാലിന്‌ പുറമണ്ണൂർ എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം 5.30ന് കാടാമ്പുഴയിൽ ആദ്യദിനത്തെ പ്രയാണം സമാപിക്കും.
പരിഷത്ത് ജില്ലാ പ്രസിഡന്റ് സി പി സുരേഷ്ബാബു ക്യാപ്റ്റനും പി ശ്രീജ  വൈസ് ക്യാപ്റ്റനും പി സന്തോഷ്  മാനേജറുമായ കിഴക്കൻ ജാഥ രാവിലെ 9.30ന് പാലൂരിൽ പരിഷദ് പ്രൊഡക്ഷൻ സെ​ന്റർ സെക്രട്ടറി എം ഹരീഷ് കുമാർ ഉദ്ഘാടനംചെയ്യും. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ്‌ പി സൗമ്യ ഫ്ളാഗ് ഓഫ് ചെയ്യും. പകൽ 11ന്‌ പെരിന്തൽമണ്ണ‍, 12.30ന് തിരൂർക്കാട്, 2.30ന് ചെമ്മങ്കടവ്, നാലിന്‌ കോട്ടക്കൽ‍ എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം 5.30ന് മലപ്പുറത്ത് ആദ്യദിനത്തെ പ്രയാണം സമാപിക്കും.
മാലിന്യസംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റ്, ബയോബിൻ, ഊർജ സംരക്ഷണത്തിനുള്ള സോളാർ പാനൽ, ചൂടാറാപ്പെട്ടി, ബദൽ ഉൽപ്പന്ന മാതൃകകളായ സമത സോപ്പുല്‍പ്പന്നങ്ങൾ, ടോയ്‌ലറ്റ് ക്ലീനർ, ലിക്വി‍ഡ് ഡിറ്റർജെന്റ്, ഹാൻഡ് വാഷ്, ഡിഷ് വാഷ് എന്നിവ പരിചയപ്പെടുത്തും. പരിഷത്ത് പ്രൊഡക്ഷൻ സെന്റർ പ്രാദേശികമായി തയ്യാറാക്കിയ ബദൽ ഉൽപ്പന്ന സ്വാശ്രയകിറ്റ് പ്രചരിപ്പിച്ചാണ് സാമ്പത്തിക സമാഹരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top