18 December Wednesday
മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

നിയമവിരുദ്ധ മത്സ്യബന്ധനം തടയണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

 

 
തിരൂർ
നിയമവിരുദ്ധ മത്സ്യബന്ധനം തടയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. 13ന്‌ വൈകിട്ട് നാലിന് താനൂരിലും 14-ന് പൊന്നാനിയിലും സമരസംഗമം സംഘടിപ്പിക്കും. വരുമാനം കുറഞ്ഞതോടെ മത്സ്യമേഖല കൂടുതൽ ദുരിതത്തിലേക്ക്‌ നീങ്ങുകയാണ്‌. മണ്ണെണ്ണ കൃത്യമായി ലഭിക്കാത്തതും അളവ് കുറച്ചതും മത്സ്യബന്ധന ഉപകരണങ്ങളുടെ വിലക്കയറ്റവും ഡീസലിന്റെ വിലവർധനയും പ്രതിസന്ധി കൂട്ടുകയാണ്‌. ആഴക്കടലിലെ കപ്പലുകളുടെ മീൻപിടിത്തം പരമ്പരാഗത തൊഴിലാളികൾക്ക് മത്സ്യംകിട്ടാത്ത അവസ്ഥയുണ്ടാക്കുന്നു. ഡബിൾ നെറ്റും മറ്റ് വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം തകൃതിയായി നടക്കുന്നു.
 12 നോട്ടിക്കൽ മൈൽവരെയുള്ള സംസ്ഥാന അതിർത്തിയിലും 200 നോട്ടിക്കൽ മൈൽവരെയുള്ള കേന്ദ്ര അതിർത്തിയിലും നടക്കുന്ന നിയമവിരുദ്ധ മത്സ്യബന്ധനം തടയാൻ നടപടിയെടുക്കണമെന്ന്‌  മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു), മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്‌ടിയു), മത്സ്യത്തൊഴിലാളി കോൺഗ്രസ്‌, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംഘടനാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂട്ടായി ബഷീർ, കെ പി ബാപ്പുട്ടി,  മെഹർഷ കളരിക്കൽ, എ കെ ജബ്ബാർ, ഹുസൈൻ ഈസ്പാടത്ത്, എ പി മനാഫ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top