07 November Thursday

മൈസൂരുവിൽനിന്ന് എത്തിച്ച 
2.6 ലക്ഷം പാക്കറ്റ്‌ ഹാൻസ്‌ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

മൈസൂരുവിൽനിന്ന് ഹാൻസുമായി വന്ന ലോറി പൊലീസ് പിടികൂടിയപ്പോൾ

ചരക്കുലോറിയിൽ ഒളിച്ചുകടത്തിയ 
10 ലക്ഷം രൂപയുടെ ഹാൻസാണ്‌ പൊലീസ്‌ പിടികൂടിയത്‌

2 പേർ റിമാൻഡിൽ

 
മഞ്ചേരി
ചരക്കുലോറിയിൽ ഒളിച്ചുകടത്തിയ 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്‌ മഞ്ചേരി പൊലീസ്‌ പിടികൂടി. മഞ്ചേരി ഒല്ലൂർ അത്താണിയിൽ ഈർച്ചപ്പൊടി വ്യാപാരത്തിനെന്നുപറഞ്ഞ്‌ വാടകക്കെടുത്ത ഗോഡൗണിനുസമീപത്താണ്‌ ലോറി പിടിച്ചത്‌. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കൽ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെ കസ്‌റ്റഡിയിലെടുത്തു. പച്ചക്കറി എത്തിക്കുന്ന ലോറിയിലാണ്  ഹാൻസ്‌ കടത്താൻ ശ്രമിച്ചത്‌. മൈസൂരുവിൽനിന്ന്  വിവിധ ഭാ​ഗങ്ങളിൽ വിൽപ്പനയ്‌ക്കായി എത്തിച്ചതാണ്‌ ഇവയെന്ന്‌ പിടിയിലായവർ പൊലീസിനോട്‌ പറഞ്ഞു. ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. 
ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിന്റെ സഹായത്തോടെ മഞ്ചേരി ഇന്‍സ്പെക്ടര്‍ സുനിൽ പുളിക്കൽ എസ്ഐ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗോഡൗണിന്റെ മുറ്റത്ത് നിർത്തിയിട്ട ലോറിയിൽനിന്ന്  180 ചാക്കിലായിരുന്ന 2,60,000 ഹാൻസ്‌ പായ്‌ക്കറ്റാണ്‌ പിടിച്ചെടുത്തത്‌.  
വലിയ ലോറികളിലെത്തുന്ന പുകയില ഉൽപ്പന്നങ്ങൾ ചെറുവണ്ടികളിലേക്ക് മാറ്റി വിൽപ്പനക്ക് അയക്കുകയാണ്  രീതി. പുകയില ഉൽപ്പന്നങ്ങൾ  വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാരെ കുറിച്ച്‌ വിവരങ്ങൾ ലഭിച്ചതായും അവിടങ്ങളിൽ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഗോകുൽ, രവീന്ദ്രൻ, ഇസ്സുദ്ദീൻ, പ്രജീഷ്, കൃഷ്ണദാസ്, പ്രത്യേക അന്വേഷകസംഘാംഗങ്ങളായ ഐ കെ ദിനേശ്, പി മുഹമ്മദ് സലീം, കെ പ്രശാന്ത്, ടി കൃഷ്ണകുമാർ, എം മനോജ്കുമാർ, കെ ദിനേശ്, കെ പ്രഭുൽ എന്നിവരും റെയ്ഡിന് പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top