തിരൂർ
തിരക്കുകൾക്ക് താൽക്കാലിക വിടനൽകി, പഠനകാലത്തെ ഓർമകളുമായാണ് സർക്കാർ ജീവനക്കാർ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവ വേദിയിലെത്തിയത്. വീണ്ടും അരങ്ങിലെത്തുന്നതിന്റെ ആവേശത്തോടെ ആടിയും പാടിയും ഓരോനിമിഷവും അവർ ആഘോഷമാക്കി.
കലാമത്സരത്തിലും പരിമിതികളില്ലാത്ത പോരാട്ടം. കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ–-സാംസ്കാരിക സമിതി ജ്വാലയുടെ നേതൃത്വത്തിലാണ് സർക്കാർ ജീവനക്കാരുടെ കലോത്സവം സംഘടിപ്പിച്ചത്. എട്ട് വേദികളിൽ 22 ഇനങ്ങളിൽ മത്സരാർഥികൾ മാറ്റുരച്ചു. പിന്നണി ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനംചെയ്‌തു.
കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വിജയകുമാർ, എം കെ വസന്ത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കെ രാജേഷ് സ്വാഗതവും ജ്വാല കലാ–-സാംസ്കാരിക സമിതി കൺവീനർ കെ സുനിൽകുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..