28 December Saturday

പുകവലി 
നിർത്തണോ? പോരൂ മേലാറ്റൂരിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ഹെൽത്ത് സൂപ്പർവൈസർ വി വി ദിനേശിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ അപ്പേങ്ങൽ സുകുമാരനും വാടമേൽ സുകുമാരനും കൗൺസലിങ് നൽകുന്നു

മേലാറ്റൂർ
ഒരുരസത്തിന്‌ തുടങ്ങിയതാവും. പിന്നെപ്പിന്നെ അതൊരു ശീലമായി ഒഴിവാക്കാൻപറ്റാതെ കുടുങ്ങിപ്പോകും. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുമ്പോഴാണ്‌ പലരും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുക. പറഞ്ഞുവരുന്നത്‌ പുകവലിയെക്കുറിച്ചാണ്‌. 
ചെറുപ്പംമുതലേ ശീലിച്ച പുകവലിയൊന്ന്‌ നിർത്തിക്കിട്ടാൻ ഏറെ പരിശ്രമിച്ചവരാണ് ചെമ്മാണിയോട് സ്വദേശികളായ അപ്പേങ്ങൽ സുകുമാരനും വാടമേൽ സുകുമാരനും. 20-ാമത്തെ വയസിൽ തുടങ്ങിയ ശീലമിപ്പോൾ 60-ാം വയസിൽ അവർ മാറ്റി. മേലാറ്റൂർ പഞ്ചായത്തിലെ പുകവലി നിർത്തൽ ക്ലിനിക്കിന്റെ സേവനമാണ്‌ തുണയായത്‌. മേലാറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പുകവലിയും പുകയില ഉൽപ്പന്നങ്ങളും ശീലമാക്കിയവർക്ക് അത് ഉപേക്ഷിക്കാനുള്ള സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിലെ അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്‌. പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയ്‌ക്ക് അടിപ്പെട്ടവർക്ക് ക്ലിനിക്കിനെ സമീപിക്കാം. കൗൺസലിങ്, മരുന്നുകൾ എന്നിവയിലൂടെയാണ് ശീലത്തെ ഇല്ലാതാക്കുന്നത്. എല്ലാ ആഴ്‌ചയിലും വ്യാഴം, ശനി ദിവസങ്ങളിലാണ്‌ ക്ലിനിക്കുകളിൽ സേവനം. ഹെൽത്ത് സൂപ്പർവൈസർ വി വി ദിനേശ്, മെഡിക്കൽ ഓഫീസർ കെ എ മുഹമ്മദാലി, ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് വി റാഫേൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം കെ അനൂപ്, അംജദ് റിയാസ്, ജെപിഎച്ച്എൻ കെ ദിവ്യ, എംഎൽഎസ് പി ശ്രുതി എന്നിവരുടെ  നേതൃത്വത്തിലാണ്‌ പ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top