23 December Monday

അന്യായമായ സസ്‌പെൻഷൻ 
പിൻവലിക്കുക: കെഎസ്‌ടിഎ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

സസ്‌പെൻഡ്‌ചെയ്‌ത അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ നടത്തിയ മാര്‍ച്ച്‌ ജനറൽ സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കിഴിശേരി ഗണപത് എയുപി സ്‌കൂളിലെ ഹെഡ്മാസ്‌റ്റർ ടി സന്തോഷിനെ അന്യായമായി സസ്‌പെൻഡ്‌ചെയ്‌ത നടപടിക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. 
സസ്‌പെൻഷൻ പിൻവലിച്ച എഇഒയുടെ ഉത്തരവ് നടപ്പാക്കണമെന്നും ഹെഡ്മാസ്റ്ററെ തിരിച്ചെടുക്കണമെന്നും കെഎസ്ടിഎ ആവശ്യപ്പെട്ടു. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്‌ഘാടനംചെയ്‌തു. 
ജില്ലാ പ്രസിഡന്റ്‌ അജിത്ത് ലൂക്ക് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി, ആർ കെബിനു, സുരേഷ് കൊളശേരി, സി ടി ശ്രീജ, പി അജിത്ത്കുമാർ, ടി മുസ്‌തഫ, ഷൈജി ടി മാത്യു, കെ വീരാപ്പു, പി രജനി, എം പ്രഹ്ലാദകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രത്നാകരൻ സ്വാഗതവും ഉപജില്ലാ സെക്രട്ടറി എം പ്രശാന്ത്  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top