എടക്കര
ചാലിയാറിന്റെ തീരത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. പോത്തുകല്ല് പഞ്ചായത്ത് പ്രദേശത്തെ 740 വീടുകളിൽ പകർച്ചവ്യാധി നിയന്ത്രണ സന്ദേശവും പ്രതിരോധമ രുന്നുകളും നൽകി. 540 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. പുഴയിലെ അഞ്ച് ജലനിധി കിണറുകളിൽനിന്നുള്ള കുടിവെള്ള വിതരണം നിർത്തിവച്ചിരുന്നു.
ഇവയിലെ സാമ്പിളെടുത്ത് സൂപ്പർ ക്ലോറിനേഷൻ നടത്തി.
പുഴയിലെ വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ യു സജീഷ്, ജെഎച്ച്ഐമാരായ എൻ കെ പവിത്രൻ, എ ഗിരീഷ്, കെ മൻസൂർ റഹ്മാൻ, പി ബി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..