23 December Monday

പി വി അന്‍വര്‍ എംഎല്‍എ 
കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024
മലപ്പുറം
കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പി വി അൻവർ എംഎൽഎ സ്ഥലം സന്ദർശിച്ചു. മുൻ ജില്ലാ  പൊലീസ് മേധാവി എസ് സുജിത്ദാസിന്റെ കാലത്ത് നിര്‍മിച്ച കെട്ടിടത്തില്‍ അഴിമതിയുണ്ടെന്ന് കഴിഞ്ഞദിവസം അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഞായറാഴ്‌ച വൈകിട്ട് 6.30ഓടെയാണ് അൻവർ സ്റ്റേഷനിലെത്തിയത്. ഈസമയം ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോ​ഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് മടങ്ങിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top