17 September Tuesday

ഇതാ ഒരുമയുടെ 
ഓണക്കാലം

സ്വന്തം ലേഖികUpdated: Monday Sep 9, 2024
മലപ്പുറം
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും വയനാടിന്റെ  നോവും അതിജീവിച്ച്‌ ഓണം സമൃദ്ധമാക്കാൻ ഓരോ മലയാളിയേയും ചേർത്തുപിടിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. വയനാട്‌ ദുരന്ത പശ്ചാത്തലത്തിൽ ഔദ്യോഗിക ഓണാഘോഷങ്ങൾ മാറ്റിവച്ചങ്കിലും അർഹരായവർക്ക്‌ ക്ഷേമ പെൻഷനും സാധാരണക്കാർക്ക്‌ വിലക്കുറവിന്റെ വിപണികളും ഓണച്ചന്തകളും ഒരുക്കിയാണ്‌ ഇത്തവണയും ഓണത്തെ സംസ്ഥാന സർക്കാർ  വരവേൽക്കുന്നത്‌. 
ഹരിത കർമസേനാംഗങ്ങൾക്കും ആശാ പ്രവർത്തകർക്കും ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത അനുവദിച്ചതും ഈ ഓണക്കാലത്തെ ഒരുമയുടെ പാഠങ്ങൾ തന്നെ. 2023-ലും സർക്കാർ  ഉത്സവബത്ത അനുവദിച്ചിരുന്നു. 
ഹരിത കർമസേനാംഗങ്ങൾക്കും ആശാ പ്രവർത്തകർക്കും ഉത്സവബത്തയായി ആയിരം രൂപയും ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7000 രൂപയും ലോട്ടറി ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് 2500 രൂപയുമാണ്‌ ഉത്സവബത്ത. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top